Kodanchery

വട്ടല്‍ കുരിശുപള്ളിയില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

കോടഞ്ചേരി:കത്തിച്ചുവെച്ച നിലവിളക്കിനുമുന്നില്‍ ചമ്രം പടിഞ്ഞിരുന്ന് വൈദികന്‍ കുരുന്നുകളുടെ നാവിന്‍ ആദ്യാക്ഷരം കുറിച്ചു. അത് വിദ്യാരംഭത്തിന്റെ മഹനീയത വിളിച്ചോതുന്നതായിരുന്നു.
പ്രമുഖ ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മൈക്കാവ് വട്ടല്‍ പള്ളിയിലാണ് വിജയദശമിനാളില്‍ ഒട്ടേറെ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചത്. പള്ളി വികാരി ഫാ ബേസില്‍ തമ്പി പടിഞ്ഞാറേക്കര, ഫാ. ഗീവര്‍ഗീസ് കടുംകീരില്‍ എന്നിവരാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചത്.

വിശുദ്ധകുര്‍ബാനയക്കും വിദ്യാരംഭ പ്രര്‍ത്ഥനയ്ക്കും ശേഷമായിരുന്നു എഴുത്തിനിരുത്തല്‍ ചടങ്ങ്.
നൂറുകുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു. പുസ്തകങ്ങളും കളര്‍പെന്‍സിലുകളും ഇവര്‍ക്ക് സമ്മാനങ്ങളായി നല്‍കി. ട്രസ്റ്റിമാരായ വി.എം. ജേക്കബ്, ജയേഷ് വര്‍ഗ്ഗീസ് സെക്രട്ടറി ഷിബു ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button