Kodiyathur

ഗാന്ധി ജയന്തി ആഘോഷിച്ചു

കൊടിയത്തൂർ: മെക് 7 കൊടിയത്തൂർ യൂണിറ്റ് ഗാന്ധിജയന്തി ദിനം ശുചിത്വദിനമായി ആഘോഷിച്ചു. കൊടിയത്തൂർ അങ്ങാടി മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡിനിരുവശവും പഞ്ചായത്ത് ഓഫീസ് പരിസരവുമാണ് പുരുഷ യൂണിറ്റ് ശുചീകരിച്ചത്.

കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ പരിസരം വൃത്തിയാക്കിയാണ് വനിതാ യൂണിറ്റ് ഗാന്ധിജയന്തി ദിനം ആചരിച്ചത്.
വ്യാപാരി വ്യവസായി ഏകോപന സമിതി ഏരിയ പ്രസിഡണ്ട് ഷരീഫ് അമ്പലക്കണ്ടി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
യു ബീരാൻകുട്ടി, അബ്ദുള്ള പ്രവാസി, അബ്ദുസലാം എ എം, സുഹാസ് ലാംഡ, നൗഫൽ പുതുകുടി, ചന്ദ്രൻ കോട്ടമ്മൽ, അബ്ദുൽ കരീം കെ.എം, നജ്മു, നഫീസ, ജുഹൈന, ആയിഷ കാവിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button