Mukkam

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വിദ്യാലയ പരിസരം ശുചിയാക്കി

മുക്കം: താഴക്കോട് ഗവ: എൽ.പി സ്കൂളിൻ്റെ പുതിയ ഓഫീസ് മുറി, കളിസ്ഥലം, ടോയ് ലറ്റ് എന്നിവയോടനുബന്ധിച്ച ഇരുവഴിഞ്ഞിപ്പുഴയോരം വൃത്തിയാക്കി. മുക്കം നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മോഹനൻ, അമ്പിളി വി.സി എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണത്തൊഴിലാളികളാണ് വിദ്യാലയ പരിസരം കാട് വെട്ടി വൃത്തിയാക്കിയത്. വിദ്യാർത്ഥികളായ അഫ്ര ഖദീജ, മിസ് ഹബ് , അയാൻ, അയാസ്, വിഹാൻ വിപിൻ ചന്ദ്രൻ, മിസ്രിയ, സനൂബിയ എന്നിവർ പൂന്തോട്ടമൊരുക്കാനായി വിത്തുകൾ പാകി.

ശുചീകരണ യജ്ഞത്തിനു ശേഷം ചേർന്ന യോഗത്തിൽ മോഹനൻ, എ.വി സുധാകരൻ എന്നിവർ ഗാന്ധിജയന്തിദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ കെ. അബ്ദുൽ മജീദ് നന്ദി രേഖപ്പെടുത്തി. പി.ടി.എ പ്രസിഡണ്ട് പി അബ്ദുറഹിമാൻ, സന്തോഷ് പെരളിയിൽ, വിമലചന്ദ്രൻ,തസ് ലീന ഉബൈദ് രബിത,മീന ജോസഫ്, മുന ആർ കെ, അമീന കെ.ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button