Thiruvambady
തിരുവമ്പാടിയിലും ബിവറേജസ് ഔട്ട്ലെറ്റ് തുറന്നു; അസാമാന്യ തിരക്കിലും സാമൂഹിക അകലം പാലിച്ച് വരിനിന്ന് ആവശ്യക്കാര്‍

തിരുവമ്പാടി: സംസ്ഥാനത്ത് മദ്യശാലകൾ ഇന്നുമുതൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. ടി പി ആർ കുറഞ്ഞ സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തുറന്ന തിരുവമ്പാടിയിലെ ബിവറേജ് ഔട്ട്ലെറ്റിന് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുന്നൂറോളം മീറ്റർ വരെ നീണ്ട ക്യൂവിൽ ആളുകൾ അകലം കൃത്യമായി പാലിച്ചാണ് വരിനിന്നത്, തിരക്ക് നിയന്ത്രിക്കാൻ ബിവറേജസ് ഔട്ട്ലറ്റുകളിൽ വേണ്ട സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പല ബിവറേജ് ഔട്ട്ലെറ്റ്കളിലും ഇന്ന് വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.







