Pullurampara
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊന്നാങ്കയം ബൂത്ത് സമ്മേളനം നടത്തി

പുല്ലൂരാംപാറ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊന്നാങ്കയം ബൂത്ത് സമ്മേളനം നടന്നു. ടോമി നീണ്ടുകുന്നേലിന്റെ വസതിയിൽ നടന്ന സമ്മേളനം ഡി.സി.സി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡന്റ് പുരുഷൻ നെല്ലിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ മുഖ്യപ്രഭാഷണം നടത്തി. ടി.ജെ കുര്യാച്ചൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ജോർജ് പാറെക്കുന്നത്ത്, ഷാജി പറയൻകുഴി, സോണി മണ്ഡപത്തിൽ, ജോസ് പുളിക്കാട്ട്, സോമി വെട്ടുകാട്ടിൽ, ബിനു തുടങ്ങിയവർ സംസാരിച്ചു.







