Mukkam

മുക്കത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട

മുക്കം : മുക്കം നഗരസഭയിലെ മണാശ്ശേരിയിൽ എട്ടുകിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി ഷാജഹാൻ അലി എക്സൈസിന്റെ പിടിയിലായി. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ താമസിച്ചിരുന്ന മണാശ്ശേരിയിലെ വാടകമുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

തുടർന്ന് ഷാജഹാൻ അലിയെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. എക്സൈസ് ഇൻസ്പെക്ടർ നിഷിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button