Mukkam

മീറ്റ് ദ ടെക്നിക്കൽ ടീം: ശ്രദ്ധേയമായി ലാംഡ സ്റ്റീലിന്റെ ഫാബ്രിക്കേറ്റേസ് മീറ്റ്

മുക്കം: മെറ്റൽ ഇൻഡസ്ട്രിയൽ മേഖലയിൽ ഏറ്റവും നൂതനമായ ടെക്നോളജികൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഫാബ്രിക്കേറ്റേസുകൾക്കായി മുക്കത്തെ ലാംഡ സ്റ്റീൽസ് സംഘടിപ്പിച്ച ‘മീറ്റ് ടെക്നിക്കൽ ടീം ശ്രദ്ധേയമായി.

നൂറോളം ഫാബ്രിക്കേറ്റേഴ്സ് പങ്കെടുത്ത ചടങ്ങിൽ ഓട്ടോസോൺ മാനേജിംഗ് ഡയറക്ടർ അബിൻ ആൻഡോ ചിറ്റിലപ്പള്ളി, ഷെറാബോർഡ് കേരള സെയിൽസ് മാനേജർ ജോയൽ, നാനോ സെറാമിക് കേരളാ സെയിൽസ് മാനേജർ സോളമൻ ഷാജി തുടങ്ങിയവർ സംസാരിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡണ്ട് അലി അക്ബർ ഉദ്ഘാടനം ചെയ്തു. ഫാബ്രിക്കേറ്റർമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.ലാ൦ഡ സ്റ്റീൽസ് മാനേജിങ് ഡയറക്ടർമാരായ സുഹാസ്, മുഹമ്മദ് സലീം, പി എം റഷീദ്, യാസർ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button