Mukkam
പൾസ് പോളിയോ: യോഗംചേർന്നു

മുക്കം : മുക്കം നഗരസഭയിൽ ഒക്ടോബർ 12-ന് നടക്കുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ വിജയിപ്പിക്കുന്നതിനായി നഗരസഭാതല ഇന്റർസെക്ടർ യോഗം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. കുഞ്ഞൻ ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് അധ്യക്ഷയായി.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഇ.കെ. രൂപ, കൗൺസിലർമാരായ അബ്ദുൾ ഗഫൂർ, അശ്വതി സനൂജ്, കെ. ബിന്ദു, ജോഷില, എം.വി. രജനി, ഹെൽത്ത് സൂപ്പർവൈസർ സിജു കെ. നായർ, പബ്ലിക് ഹെൽത്ത് നഴ്സ് പി.കെ. ഷൈനി, സിഎച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ എം. ഹരീഷ് എന്നിവർ സംസാരിച്ചു.







