താമരശ്ശേരി സബ്ജില്ലാ കായികമേള ചരിത്ര വിജയം ആവർത്തിച്ച് കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ

കോടഞ്ചേരി: ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന താമരശ്ശേരി സബ്ജില്ല കായികമേളയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 218 പോയിൻ്റുമായി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.
ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും, സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും കോടഞ്ചേരി സെൻ്റ്. ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ജൂനിയർ ഗേൾസിൽ നിരജ്ഞിത രാമദാസ്, റോഷ്മി ടോമി,സീനിയർ ബോയ്സിൽ സ്റ്റീവ് രാജു, സീനിയർ ഗേൾസിൽ അൽഫോൻസ ഷാജി എന്നിവർ മിന്നും പ്രകടനം കാഴ്ച്ചവെച്ച് വ്യക്തിഗത ചാമ്പ്യന്മാരായി.
കായികാധ്യാപകൻ അനൂപ് ജോസാണ് കുട്ടികൾക്ക് മികച്ച പരിശീലനം നല്കിയത്. പ്രിൻസിപ്പാൾ വിജോയ് തോമസ്,ഹെഡ്മാസ്റ്റർ ബിനു ജോസ് ,പിടിഎ പ്രസിഡണ്ട് ചാൾസ് തയ്യിൽ എന്നിവർ വിജയികളെ അഭിനന്ദിച്ചു. സ്കൂളിലെ അധ്യാപക , അനധ്യാപകർ കുട്ടികൾക്ക് പരിപൂർണ്ണ പിന്തുണ നല്കി.







