Kodanchery

റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി : വഴിയില്ലാതെ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന അഞ്ച് കുടുംബങ്ങൾക്ക് ആശ്വാസമായി സ്വകാര്യവ്യക്തി സൗജന്യമായി വിട്ടു നൽകിയ ഭൂമിയിലൂടെ ഗുണഭോക്താക്കൾ നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രിസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ചിന്ന അശോകൻ അധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർ എ.എസ്. രാജു ആശംസാ പ്രസംഗം നടത്തി. യോഗത്തിൽ വെച്ച് ഭൂമി സൗജന്യമായി വിട്ടു നൽകിയ ജോസുകുട്ടി വേലിക്കകത്തിന് മെമന്റോ നൽകി ആദരിച്ചു. എൻ.ആർ ബാബു സ്വാഗതവും, സിന്ധു സത്യൻ നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും പായസവിതരണവും നാടത്തി.

Related Articles

Leave a Reply

Back to top button