Thiruvambady
ക്ഷേത്രങ്ങളിലെ കൊള്ള വിശ്വാസികളോടുള്ള വെല്ലുവിളി ; ഗിരീഷ് തേവള്ളി

തിരുവമ്പാടി : ദേവസ്വം ബോർഡ് ഭരിക്കുന്ന ക്ഷേത്രങ്ങളിൽ ഭക്തർ സമർപ്പിക്കുന്ന സ്വർണവും വെള്ളിയും മറ്റു കാണിക്കവസ്തുക്കളും കൊള്ളയടിക്കുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി റൂറൽ ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി. ദേവസ്വം ബോർഡും അവർ നിശ്ചയിക്കുന്ന ക്ഷേത്രഭരണസമിതികളും സർക്കാരും ചേർന്ന് കോടികൾ വിലമതിക്കുന്ന ക്ഷേത്രസ്വത്തുക്കൾ കവർന്നെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് ടി.എ. സെബാസ്റ്റ്യൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറിമാരായ ടി.പി. അനന്തൻ നാരായണൻ, പ്രജീഷ് പൂക്കാട്ട്, ന്യൂനപക്ഷമോർച്ച ജില്ലാപ്രസിഡന്റ് ജോണി കുമ്പുളുങ്ങൽ, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബൈജു കല്ലടിക്കുന്ന്, സവിൻകുമാർ, എം.ജെ. അഗസ്റ്റിൻ, ബെന്നി കിഴക്കേപറമ്പിൽ, ശ്രീധരൻ പേണ്ടാനത്ത് എന്നിവർ സംസാരിച്ചു.







