യു.കെ അബ്ദുല്ലത്തീഫ് മൗലവി അനുസ്മരണ സമ്മേളനം നടത്തി

മുക്കം: ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളേജ് സ്ഥാപകനും മുൻ പ്രിൻസിപ്പലും പിന്നീട് പ്രസിഡന്റുമായിരുന്ന പ്രമുഖ പണ്ഡിതനും സമസ്ത ജില്ലാ വൈസ് പ്രസിഡൻ്റുമായിരുന്ന യു.കെ അബ്ദുല്ലത്തീഫ് മൗലവിയുടെ അനുസ്മരണ സമ്മേളനം സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ സെക്രട്ടറി ശൈഖുനാ ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു.
കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. കെ അഷ്‌റഫ് നിട്ടൂർ അധ്യക്ഷനായി. ഉമ്മർ ബാഖവി അനുശോചന പ്രമേയം അവതരിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, മുക്കം മുനിസിപ്പൽ ചെയർമാൻ പി.ടി ബാബു, ചത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി അഷ്‌റഫ് മൗലവി, മുനിസിപ്പൽ കൗൺസിലർ ഗഫൂർ മാസ്റ്റർ, മധു മാസ്റ്റർ, കെ.എം മുഹമ്മദ് ബാഖവി, ഇ.ടി മുഹമ്മദ് ബാഖവി, സുബൈർ കൊടപ്പന, ഡോ. പി എ കരീം, ഡോ. കെ.കെ ഇസ്മായിൽ ഫൈസി, വി. സുലൈമാൻ ചേന്നമംഗലൂർ, ഡോ. കെ.എം അബ്ദുൽ ലത്തീഫ് നദ്‌വി, ജൈസൽ പി.ടി, വൈത്തല അബൂബക്കർ, എൻ.സി ഇബ്രാഹിം കുട്ടി ഫൈസി, നവാസ് ദാരിമി ഓമശ്ശേരി, അബ്ദുല്ല ബാഖവി, യു.കെ ശിഹാബ്, ജലീൽ സഖാഫി, എം.പി അബ്ദുസ്സലീം എന്നിവർ പ്രസംഗിച്ചു.
ഹാഫിസ് നിഷാദ് ഖിറാഅത്ത് നിർവഹിച്ചു. മഹല്ല് ഖാളി ഹാഫിസ് റാഷിദ് യമാനി സമാപന പ്രാർത്ഥന നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.കെ മുസ്തഫ സ്വാഗതവും കൺവീനർ ഡോ. മുജീബ് നെല്ലിക്കുത്ത് നന്ദിയും അറിയിച്ചു.






