Kodanchery
പറപ്പറ്റ പാലത്തിന് സമീപം മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷത്തി അമ്പതിനായിരം രൂപ മുതൽ മുടക്കിൽ സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ സിൽക്ക് പത്തൊമ്പതാം വാർഡ് പറപ്പറ്റ പാലത്തിനു സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് മെമ്പർ റോയ് കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വാസുദേവൻ ഞാറ്റു കാലായിൽ , ചിന്ന അശോകൻ, മുൻ മെമ്പർ ജോബി ഇലന്തൂർ, സണ്ണി രാമറ്റത്തിൽ, കാഞ്ചന ഷാജി, ബോബി വെട്ടിക്കുഴി പ്രദേശവാസികൾ എന്നിവർ സംബന്ധിച്ചു.







