Kodanchery

റോഡ് സുരക്ഷാ – ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറും റാലിയും സംഘടിപ്പിച്ചു

കോടഞ്ചേരി ‘ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ – ലഹരി വിരുദ്ധ സെമിനാറും,അങ്ങാടിയിലൂടെ ബോധവത്ക്കരണ റാലിയും സംഘടിപ്പിച്ചു.കോടഞ്ചേരി എസ്.ഐ ജിതേഷ് കെ.എസ് ക്ലാസ്സ് നയിച്ചു.റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനു വേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ള നിയമങ്ങളാണ് ട്രാഫിക് നിയമങ്ങൾ.കാൽനട യാത്രക്കാരും വാഹനങ്ങൾ ഓടിക്കുന്നവരും ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്.ഇവ കൃത്യമായി പാലിച്ചാൽ റോഡപകടങ്ങൾ ഒഴിവാക്കാനാകും.’നമുക്കൊന്നായി നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം’ എന്ന സന്ദേശം കൈമാറിക്കൊണ്ട് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.

ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഘുലേഖയുടെ പ്രകാശന കർമ്മം സബ് ഇൻസ്പെക്ടർ ജിതേഷ് കെ എസ് സ്കൗട്ട് & ഗൈഡ് ട്രൂപ്പ് – കമ്പനി – പട്രോൾ ലീഡേഴ്സായ റിദു കൃഷ്ണ,അനാമിക എ എസ് എന്നിവർക്ക് നൽകി നിർവ്വഹിച്ചു.തുടർന്ന് അങ്ങാടിയിലൂടെ റോഡ് സുരക്ഷ – ലഹരി വിരുദ്ധ ബോധവത്ക്കരണ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് റാലി നടത്തി.’ലഹരി മുക്ത ഭവനം’ പോസ്റ്റർ വിദ്യാർത്ഥികൾ വീടുകളിൽ ഒട്ടിച്ചു കൊണ്ട് ലഹരി വിരുദ്ധ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ് സ്വാഗതമാശംസിച്ചു കൊണ്ട് ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് ആശംസയർപ്പിച്ച് സംസാരിച്ചു. സ്കൗട്ട് ജുവൽ ജോഷി,ഗൈഡ് അനഘ എ എസ് എന്നിവർ പരിപാടിയിൽ നന്ദിയർപ്പിച്ച് സംസാരിച്ചു.

Related Articles

Leave a Reply

Back to top button