Puthuppady
അടിവാരത്ത് പൊതുകളിക്കളം നാടിന് സമർപ്പിച്ചു

പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യാഥാർഥ്യമാക്കിയ അടിവാരത്തെ പൊതുകളിക്കളം നാടിന് സമർപ്പിച്ചു. പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് ഉദ്ഘാടനം നിർവഹിച്ചു.
ഗ്രൗണ്ടിൽ മിനിസ്റ്റേഡിയം നിർമിക്കാനാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്. വൈസ് പ്രസിഡന്റ് ഷിജു ഐസക്ക് അധ്യക്ഷനായി. അംബിക മംഗലത്ത്, ബുഷ്‌റ ഷാഫി, മോളി ആന്റോ, ഷംസു കുനിയിൽ, റംല അസീസ്, ആയിഷ ബീവി, ബിജു തോമസ്, തോംസൺ ബി. മാമൂട്ടിൽ, പി.എസ്. അജിത്ത്, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.







