Kodiyathur

കിഴക്കേകണ്ടി ഇടവഴിയെ റോഡാക്കി; ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ; ഉദാരമതികൾക്കും മെമ്പർക്കും നാടിൻ്റെ ആദരം

കൊടിയത്തൂർ: നിരവധി കുടുംബങ്ങളുടെ നീണ്ട കാലത്തെ സ്വപ്നമായ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ കുളങ്ങര- കിഴക്കേകണ്ടി റോഡ് യാഥാർഥ്യമായി. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിൻ്റെ നിരന്തരമായ ശ്രമവും സൗജന്യമായി സ്ഥലം വിട്ടുനൽകാനുള്ള ഏതാനും കുടുംബങ്ങളുടെ
ഉദാരമനസ്കതയുമാണ് പ്രദേശവാസികൾക്ക് വാഹന ഗതാഗതത്തിന് പറ്റിയ റോഡ് യാഥാർഥ്യമാക്കിയത്.

പാലിയേറ്റീവ് വാഹനങ്ങൾക്കുൾപ്പടെ ഇവിടേക്ക് എത്താൻ കഴിയാത്തതിനാൽ കിടപ്പു രോഗികളും കുടുംബങ്ങളും ഏറെ പ്രയാസത്തിലായിരുന്നു. വാഹന ഗതാഗതത്തിന് പറ്റിയ റോഡുണ്ടായതിൽ വിദ്യാർഥികളും വൃദ്ധരും സ്ത്രീകളുമെല്ലാം ഏറെ സന്തോഷത്തിലാണ്.
റോഡ് ഉദ്ഘാടനം നാട്ടുകാർ ആഘോഷമാക്കി മാറ്റി. മധുര പാനീയങ്ങൾ വിതരണം ചെയ്ത് സന്തോഷം പങ്കിട്ടു.

പ്രദേശവാസികളുടെ ദുരിതത്തിന് അറുതി വരുത്തിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ടു കൂടിയായ വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിനെ പൗരാവലി പൊന്നാടയണിയിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉത്സവാന്തരീക്ഷത്തിൽ റോഡ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് സെക്രട്ടറി ഒ എ അൻസു, സി പി അബ്ബാസ്, സുബൈർ കുളങ്ങര, സലാം മാസ്റ്റർ കണ്ണഞ്ചേരി, സമദ് കെ, കരീം പി പി, പി പി അബ്ദു, റഈസ് ചേപ്പാലി, കാക്കിരി ഹുസൈൻ മാസ്റ്റർ, പി പി ഉണ്ണിമോയി, എ കെ മുഹമ്മദ്, റഷീദ് മണക്കാടി, അബ്ദു തറമ്മൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button