Mukkam

പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി തിരുവമ്പാടി എംഎൽഎയുടെ ഭാര്യ

മുക്കം : തൃശ്ശൂർ രാമവർമപുരം പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഭാര്യ കെ. അനുഷയെ അഭിനന്ദിക്കുന്ന തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫിൻ്റെ ഫോട്ടോ നവമാധ്യമങ്ങളിൽ തരംഗമാവുകയാണ്. കഴിഞ്ഞ ദിവസമാണ് പാസിങ് ഔട്ട് പരേഡ് നടന്നത്. വനിതാ പോലീസ് ബറ്റാലിയൻ 20 എ ബാച്ച് അംഗമായാണ് അനുഷ സേനയുടെ ഭാഗമായത്.

കേരളാ പോലീസിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം ഒരു നിയമസഭാംഗത്തിൻ്റെ ജീവിത പങ്കാളി പോലീസ് കോൺസ്റ്റബിളായി സേനയുടെ ഭാഗമാകുന്നത്. ഒരു നിയമസഭാംഗത്തിന് നൽകാവുന്ന ജനസേവനത്തിന് തുല്യമാകില്ലെങ്കിലും, തൻ്റെ മുന്നിലുള്ള ദീർഘകാലത്തെ സർവ്വീസ് കാലയളവിൽ ഈ നാട്ടിലെ ആയിരകണക്കിന് സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്നതിന് അവരുടെ കൂടെ നിൽക്കുവാൻ ഒരു പോലീസ് ഉദ്യോഗസ്ഥക്ക് സാധിക്കും.

Related Articles

Leave a Reply

Back to top button