Kodiyathur

കൊടിയത്തൂർ ഹോമിയോ ഡിസ്പെൻസറി ഡിജിറ്റലായി

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയിൽ മരുന്നുവാങ്ങാൻ രോഗികൾക്ക് ഇനി നടപടിക്രമങ്ങളെല്ലാം ഏറെ ലളിതം. സമ്പൂർണ ഡിജിെറ്റെസേഷൻ നിലവിൽ വന്നതുതന്നെ കാരണം. രജിസ്ട്രേഷൻ, പരിശോധന, മരുന്നുവിതരണം തുടങ്ങിയ നടപടികളെല്ലാം ഓൺലൈൻ സംവിധാനത്തിൽ നിർവഹിക്കാം. കെൽട്രോണിന്റെ സാങ്കേതികസഹായത്തോടെ ആയുഷ് ഹോമിയോപ്പതി വകുപ്പ് വികസിപ്പിച്ചെടുത്ത ആയുഷ് ഹോമിയോപ്പതിക് ഇൻഫർമേഷൻ സിസ്റ്റമായ അഹിംസ് 2 എന്ന പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻമുതൽ മരുന്നുവിതരണം വരെയുള്ള നടപടികൾ ഓൺലൈനാക്കിയത്.

ഒപിയിൽ വരുന്ന രോഗി ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ചികിത്സാവിവരങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു ഐഡി നമ്പർ നൽകുന്നു. ഈ ഐഡി നമ്പറോ, ഫോൺനമ്പറോ, പേരോ ഉപയോഗിച്ച് കേരളത്തിലെ ഏത് സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലും തുടർചികിത്സ തേടാം എന്നത് ഈ പദ്ധതിയുടെ മേന്മയാണ്. ഡിജിെറ്റെസേഷൻ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യാ ഷിബു നിർവഹിച്ചു. വാർഡ് മെമ്പർ യു.പി. മമ്മദ് അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. വി. ബേബി സന്തോഷ്‌ പദ്ധതി വിശദീകരണം നൽകി. ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ ബാബു പൊലുകുന്നത്ത്, ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടിഹസ്സൻ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ഷംലൂലത്ത്, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഒ.എ. അൻസു എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button