Kodanchery

ചാലിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

കോടഞ്ചേരി : ചാലിപ്പുഴയിൽ ചെമ്പുകടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.

കളപ്പുറം സ്വദേശി കൊച്ചിടംവിളയിൽ രാജകുമാറിൻ്റെ മകൻ അനീഷ് ആണ് മുങ്ങി മരിച്ചത്. 19 വയസായിരുന്നു.

ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടു നൽകും.

Related Articles

Leave a Reply

Back to top button