Kodanchery

പഞ്ചായത്തുകളെ കൂടുതൽ ശാക്തീകരിക്കണം; പ്രിയങ്കാഗാന്ധി എംപി

കോടഞ്ചേരി : ജനാധിപത്യത്തിന്റെ സത്ഗുണങ്ങൾ താഴെത്തട്ടിലേക്ക് എത്തിക്കുവാൻ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന പഞ്ചായത്തുകളെ ശാക്തീകരിക്കേണ്ടതുണ്ടെന്ന് പ്രിയങ്കാഗാന്ധി എംപി. കോടഞ്ചേരിയിൽ രാജീവ് ഗാന്ധി ഓഡിറ്റോറിയം, സിഡിഎംസി ബിൽഡിങ് എന്നിവയുടെ ഉദ്ഘാടനവും പതങ്കയം ടൂറിസം വികസന പദ്ധതിയുടെ തറക്കല്ലിടൽച്ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

1.17 കോടി രൂപ ചെലവിൽ കോടഞ്ചേരി പഞ്ചായത്ത് ആസ്ഥാനമന്ദിരത്തിന് മുകളിലായി ലിഫ്റ്റ് സൗകര്യങ്ങളോടുകൂടി 400 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഓഡിറ്റോറിയമാണ് ഉദ്ഘാടനം ചെയ്തത്. ടൂറുസംവകുപ്പിന്റെ 50 ലക്ഷം രൂപ ധനസഹായത്തോടുകൂടി രണ്ടുകോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന പാതങ്കയം തൂക്കുപാലത്തിന്റെയും ‘ടേക്ക് എ ബ്രേക്ക്’ കംഫർട്ട് സ്റ്റേഷന്റെയും പ്രവൃത്തി ഉദ്ഘാടനവും എംപി നിർവഹിച്ചു.

Related Articles

Leave a Reply

Back to top button