Mukkam

നാടിന് നവ്യാനുഭവമായി വിജയോത്സവ റാലി

നെല്ലിക്കാപറമ്പ്: മുക്കം ഉപജില്ലാ കലോത്സവത്തിൽ ഇരട്ട കിരീടം നേടിയ നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ എൽപി സ്കൂൾ വിജയോത്സവം റാലി നാടിന് നവ്യാനുഭവമായി.
എൽപി അറബിക്ക് കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും ജനറൽ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സ്കൂൾ ഇരട്ടക്കിരിടം സ്വന്തമാക്കിയത്.കലാപ്രതിഭകളെ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ ആനയിച്ച് നെല്ലിക്കാപറമ്പിൽ സംഘടിപ്പിച്ച പൊതു പരിപാടി വാർഡ് മെമ്പർ ശ്രീമതി ജിജിത സുരേഷ് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് ശരീഫ് എരഞ്ഞിമാവ്, ബാവ പവർ വേൾഡ്, എന്റെ നെല്ലിക്ക പറമ്പ് സന്നദ്ധ സേന ചീഫ് കോഡിനേറ്റർ പി.ടി മുനീർ, യു.പി അബ്ദുൽ ഹമീദ്, മാനേജർ പി അബ്ദുറഹ്മാൻ സുല്ലമി, ജി അബ്ദുൽ റഷീദ് മാസ്റ്റർ, എസ് എഎസ് ജി കൺവീനർ ശരീഫ് ആദംപടി, ഹെഡ്മാസ്റ്റർ സി കെ ഷമീർ, സ്റ്റാഫ് സെക്രട്ടറി യു നസീബ് എന്നിവർ സംസാരിച്ചു.സ്കൂളിലെ മുഴുവൻ കുട്ടികളും രക്ഷിതാക്കളും അണിനിരന്ന റാലിക്ക് ജന പ്രതിനിധികൾ, എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേനാംഗങ്ങൾ, ഓട്ടോ തൊഴിലാളി യൂണിയൻ, ജി.കെ.എസ് ഷാജഹാൻ, പൗര പ്രമുഖർ സ്വീകരണം നൽകി.

Related Articles

Leave a Reply

Back to top button