Thiruvambady
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

തിരുവമ്പാടി : ഉമ്മൻചാണ്ടി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു.
ചെയർമാൻ പി. സിജു അധ്യക്ഷനായി. ടി.ജെ. കുര്യാച്ചൻ, ടോമി കൊന്നക്കൽ, ബിജു എണ്ണാർമണ്ണിൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, രാജു പൈമ്പള്ളി, ടി.എൻ. സുരേഷ്, പി.ആർ. ബിനു എന്നിവർ സംസാരിച്ചു. ചേപിലംകോട് ഉന്നതിയിൽ ടി.കെ. ചൂലൻകുട്ടി അധ്യക്ഷനായി. എ.കെ. മുഹമ്മദ്, പി.ആർ. അജിത, ഒ.കെ. സുഹറ, എൻ.കെ. ശാരദ, കുട്ടിയമ്മ എന്നിവർ സംസാരിച്ചു.







