കേരള മാസ്റ്റേഴ്സ് ഗെയിംസ് ലോഗോ പ്രകാശനം എം. പി പ്രിയങ്ക ഗാന്ധി നിർവഹിച്ചു

കോടഞ്ചേരി : കേരള മാസ്റ്റേഴ്സ് ഗെയിംസിന്റെ ലോഗോ പ്രകാശനം കോടഞ്ചേരിയില്‍ നടന്നു. വയനാട് എം.പി. പ്രിയങ്കാ ഗാന്ധിയാണ് ലോഗോ പ്രകാശനം ചെയ്തത്. ചടങ്ങില്‍ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് കേരള ഹാൻഡ്ബോൾ മാസ്റ്റേഴ്സ് അസോസിയേഷൻ ട്രഷറർ റോബർട്ട് അറയ്ക്കൽ,കോഴിക്കോട് മാസ്റ്റേഴ്സ് ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സിജി നിരവത്ത്, കോഴിക്കോട് ജില്ലാ മാസ്റ്റേഴ്സ് ഹാൻഡ് ബോൾ അസോസിയേഷൻ ട്രഷറർ സനി തോമസ്, കോടഞ്ചേരി ഹാൻഡ്ബോൾ ക്ലബ് പ്രസിഡന്റ് സി. ജെ ടെന്നിസൺ, സന്തോഷ് സെബാസ്റ്റ്യൻ എന്നിവര്‍ സന്നിഹിതരായിരുന്നു.
കേരള മാസ്റ്റേഴ്സ് ഗെയിംസിന്റെ സംസ്ഥാന തല മത്സരങ്ങൾ ഡിസംബർ,12 മുതൽ 30 വരെ തിരുവനന്തപുരം,കൊല്ലം , കോട്ടയം തൃശ്ശൂർ,കോഴിക്കോട് ജില്ലകളിലായി നടത്തപെടും. മേളയുടെ അവസാന ഇനം ആയ ഹാൻഡ്ബോൾ മത്സരങ്ങൾ ഡിസംബർ 27 മുതൽ 30 വരെ കോടഞ്ചേരിയിൽ പ്രത്യേകം സജീകരിക്കുന്ന ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് നടത്തുന്നത് 30,35 ,40, 45, 50, 55, 60 എന്നീ വയസുകളുടെ ആടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുക 14 ജില്ലകളിൽ നിന്നുള്ള പുരുഷ- വനിതാ ടീമുകൾ പങ്കെടുക്കും.







