Thiruvambady

മത്സ്യകർഷകരുടെ ക്ലസ്റ്റർ രൂപീകരിച്ചു.

തിരുവമ്പാടി: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ശുദ്ധജലമത്സ്യകൃഷി പ്രോത്സാഹനം ലക്ഷ്യമിട്ട് കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. നിലവിൽ പഞ്ചായത്തിലെ മത്സ്യ കർഷകരായ 94 പേർക്ക് പുറമേ പുതിയതായി കൃഷി ചെയ്യാൻ താൽപര്യമുള്ള ആളുകളുടെ ക്ലസ്റ്ററുകൾ രൂപികരിച്ചു.


മത്സ്യ ഉത്പാദനത്തിൽ പഞ്ചായത്ത് തല സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. കുറഞ്ഞത് രണ്ട് സെന്റ് എങ്കിലും കുളങ്ങൾ നിർമ്മിക്കാൻ സാധിക്കുന്ന ആളുകളെ ഒരു യൂണിറ്റായി കണക്കാക്കി ആവശ്യമായ സഹായങ്ങൾ തൊഴിലുറപ്പ്, ഫിഷറീസ്, ധനകാര്യ സ്ഥാപനങ്ങൾ, പഞ്ചായത്ത് തുടങ്ങിയ ഏജൻസികളിൽ നിന്ന് ലഭ്യമാക്കും.


ഇതുവരെ പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത കർഷകർ ഫിഷറീസ് കോഡിനേറ്റർ ബിന്ദുവിന് 9544569278 എന്ന ടെലിഫോൺ നമ്പർ മുഖേന വിശദ വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ, മെമ്പർമാരായ സുഹ്റമുസ്തഫ, റംല ചോലക്കൽ, ഓമന വിശ്വംഭരൻ, ബിന്ദു ജയിംസ്, പൗളിൻ മാത്യു എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button