Mukkam
കാർ റോഡരികിൽ നിർത്തിയിട്ട മൂന്ന് കാറുകളിൽ ഇടിച്ചു

മുക്കം : അഗസ്ത്യൻമുഴിയിൽ നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ട മൂന്ന് കാറുകളിലിടിച്ച് അപകടം. അഗസ്ത്യൻമുഴി ബ്രിട്ടീഷ് പാലത്തിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല.
നിലമ്പൂരിൽനിന്ന് രോഗിയുമായി മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറാണ് നിർത്തിയിട്ട കാറുകളിലിടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. രണ്ടുകുട്ടികളും മുതിർന്നവരും ഉൾപ്പെടെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട കാറിന്റെ മുൻവശവും മറ്റുകാറുകളുടെ വശങ്ങളും അപകടത്തിൽ തകർന്നു. നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ട കാറിൽ ഇടിച്ചുനിന്നതിനാലും റോഡരികിലെ കുഴിയിലേക്ക് വീഴാതിരുന്നതിനാലും വലിയദുരന്തം ഒഴിവാകുകയായിരുന്നു.







