Kodiyathur
ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു

കൊടിയത്തൂർ : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പന്നിക്കോട് ഡിവിഷനിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു. ഡിവിഷനിൽ നടപ്പാക്കിവരുന്ന ജ്യോതിർഗമയ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പന്നിക്കോട് എയുപി സ്കൂളിൽ നടന്ന സംഗമത്തിൽ നൂറോളംപേർ പങ്കെടുത്തു.
മുൻ എംപി രമ്യാ ഹരിദാസ് ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ഷിബു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. സൂഫിയാൻ, നിയാസ് ചോല, മൈമൂന കടുക്കഞ്ചേരി, ഫസൽ കൊടിയത്തൂർ, സി.ജെ. ആന്റണി, എം.കെ. നാദിറ, എൻ. ഷിയോലാൽ, ആയിഷ ചേലപ്പുറം, കെ.ടി. മൻസൂർ, മറിയം കുട്ടിഹസ്സൻ തുടങ്ങിയവർ സംസാരിച്ചു.







