Thiruvambady
താഴെ തിരുവമ്പാടി കലുങ്ക് കോൺക്രീറ്റിങ് പൂർത്തീകരിച്ചു

തിരുവമ്പാടി : ലോക്ഡൗൺമൂലം പണി മുടങ്ങിക്കിടന്ന താഴെ തിരുവമ്പാടി എഫ് എച്ച് സി ജംഗ്ഷനിലെ കലുങ്ക് കോൺക്രീറ്റിങ്ങ് ഇന്നലെ പൂർത്തിയാക്കി. അപ്രോച്ച് റോഡുകളും വരും ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 14 ദിവസത്തിനു ശേഷം കലുങ്ക് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗതം പുനഃസ്ഥാപിക്കുന്നതോടുകൂടി വെള്ളക്കെട്ടുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ പറഞ്ഞു.
പ്രവർത്തി പുരോഗതി വിലയിരുത്തുന്നതിനായി എം.എൽ.എ ജോർജ് എം തോമസ് സ്ഥലം സന്ദർശിച്ചു.
എം.എൽ.എ യും സംഘവും വെള്ളം കയറിയ കൃഷിയിടങ്ങളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ലോക്കൽ സെക്രട്ടറി ഗണേഷ് ബാബു, ജിബിൻ പി ജെ, മുഹമ്മദ് കാളിയേടം തുടങ്ങിയവർ എം എൽ എയോടൊപ്പമുണ്ടായിരുന്നു.







