Kodiyathur

ഡോ. സുഹൈറിന് യു.ഡി.എഫ് ആദരം നൽകി

കൊടിയത്തൂർ: തിരുച്ചിറപ്പള്ളി ഭാരത ദാസൻ സർവ്വകലാശാലയിൽ നിന്ന് വാണിജ്യ ശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ ആനയാംകുന്ന് ഹയർ സെക്കണ്ടറി സ്കൂൾ കൊമേഴ്സ് വിഭാഗം അധ്യാപകൻ എൻ.കെ സുഹൈറിനെ കൊടിയത്തൂർ പത്തൊമ്പതാം വാർഡ് യു.ഡി.എഫ് ആദരിച്ചു.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉപഹാര സമർപ്പണം നടത്തി. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.ടി മൻസൂർ, നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി അബ്ദുറഹ്മാൻ, പഞ്ചായത്ത് ലീഗ് സെക്രട്ടറി സി.പി.എ അസീസ്, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ദുസ്സമദ് കണ്ണാട്ടിൽ, റാഫി കുയ്യിൽ, ജിദ്ദ കെ.എം.സി.സി നിയോജക മണ്ഡലം സെക്രട്ടരി ജംഷിദ് കണിയാത്ത്, പൈതൽ തറമ്മൽ, സി.കെ അബ്ദുസ്സലാം, ബഷീർ കണ്ണഞ്ചേരി, ഷാഹിൽ കണ്ണാട്ടിൽ, മൻസൂർ ചേപ്പാലി, അബ്ദു പുത്തൻ പിടിയേക്കൽ, അനസ് കാരാട്ട്, ഒ അബ്ദുസ്സലാം, ഗഫൂർ മാസ്റ്റർ കൊല്ലൊളത്തിൽ എന്നിവർ സംസാരിച്ചു.

ഡോ. എൻ.കെ സുഹൈർ മറുപടി പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ സ്വാഗതവും റഹീസ് ചേപ്പാലി നന്ദിയുംപറഞ്ഞു.

Related Articles

Leave a Reply

Back to top button