Thiruvambady
തിരുവമ്പാടി പഞ്ചായത്ത് ബിജെപി സ്ഥാനാർഥികൾ

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥികളുടെ പ്രഖ്യാപനവും അത്തിപ്പാറയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും കോഴിക്കോട് റൂറൽ ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി നിർവഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീധരൻ പേണ്ടാനത്ത് അധ്യക്ഷനായി.
സ്ഥാനാർഥികൾ: വാർഡ് 1. എം. ജെ. അഗസ്റ്റിൻ, 2. വി. എസ്. മഞ്ജുഷ, 5. പി. ബി. വിനോദ്, 6. പ്രജീഷ് പൂക്കാട്ട്, 7. ജെൻസൺ അഗസ്റ്റിൻ, 8. എം. ആർ. ബാലകൃഷ്ണൻ, 9. ഉഷാ അനിൽകുമാർ, 10. പി.കെ. മാത്യു പടവിൽ, 11. നിഷാ ശിവരാജൻ, 12. വിനോജ് കരിയാലി, 18. പ്രസന്നാ ശിവൻ, 19. രവീന്ദ്രൻ പേണ്ടാനത്ത്.







