Kodanchery

നാമ നിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

കോടഞ്ചേരി പഞ്ചായത്തിലെ 2025ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിർദ്ദേശപത്രിക സമർപ്പണം ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് പൂർത്തിയായിട്ടുള്ളതാണ്. പഞ്ചായത്തിൽ 21 വാർഡുകളിലായി ആകെ 169 പത്രികകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ പത്രികകളുടെയെല്ലാം പ്രാഥമിക പരിശോധന പൂർത്തിയാക്കി വിവരങ്ങൾ ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്തു നടപടികൾ പൂർത്തിയാക്കിയിട്ടുള്ളതും ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും സൂക്ഷ്മ പരിശോധനയ്ക്ക് സജ്ജമാക്കിയിട്ടുള്ളതുമാണ്.

നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന ഇലക്ഷൻ കമ്മീഷൻ ഉത്തരവായിട്ടുള്ളത് പ്രകാരം, ഇന്ന് 22/11/2025, ശനിയാഴ്ച, രാവിലെ 10.00 മണി മുതൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടക്കുകയാണ്. സൂക്ഷ്മ പരിശോധന വേളയിൽ സ്ഥാനാർത്ഥികൾക്കും അവരെ നാമനിർദേശം ചെയ്ത ആളുകൾക്കും സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ഏജന്റിനും അല്ലെങ്കിൽ സ്ഥാനാർത്ഥി ചട്ട പ്രകാരം ചുമതലപ്പെടുത്തിയ വ്യക്തിക്കും ഹാജരാക്കാവുന്നതാണ്. ഇവർ അല്ലാതെ മറ്റാരെയും സൂക്ഷ്മ പരിശോധന സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നതല്ല.

വാർഡ് 1 മുതൽ ആരോഹണ ക്രമത്തിലാണ് നാമ നിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നത്.
ഒരു സ്ഥാനാർത്ഥിക്ക് വേണ്ടി ഒന്നിലധികം നാമനിർദ്ദേശപത്രികകൾ സമർപ്പിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ മുഴുവൻ പത്രികകളും ഒരുമിച്ച് ആയിരിക്കും സൂക്ഷ്മപരിശോധന നടത്തുന്നത്.
ഓരോ വാർഡിലും സമർപ്പിക്കപ്പെട്ട നാമ നിർദേശ പത്രിക കളുടെ തീയതിയും സമയവും അടിസ്ഥാനമാക്കി, നൽകിയിട്ടുള്ള ക്രമനമ്പർ പ്രകാരം ആയിരിക്കും പത്രികകൾ സൂക്ഷ്മ പരിശോധനയ്ക്ക് തിരഞ്ഞെടുക്കുന്നത്.
ഓരോ വാർഡിലും ലഭിച്ചിട്ടുള്ള മുഴുവൻ പത്രികളുടെയും സൂക്ഷ്മ പരിശോധന പൂർത്തിയായ ശേഷമായിരിക്കും അടുത്ത വാർഡിലെ പത്രികകൾ പരിശോധിക്കുന്നത്.

Related Articles

Leave a Reply

Back to top button