Kodanchery

കണ്ണോത്ത് പിക്കപ്പ് വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം

കോടഞ്ചേരി: കണ്ണോത്ത് അങ്ങാടിയിൽ പിക്കപ്പ് വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം. റോഡിന്റെ സൈഡിൽ നിർമ്മിച്ചിരുന്ന ഹാൻഡ് റെയിലും തകർത്ത് വട്ടം മറിഞ്ഞ് വാഹനത്തിന് തീപിടിച്ചു. അപകടം നടന്ന ഉടനെ കണ്ണോത്ത് പെട്രോൾ പമ്പിലെ ജീവനക്കാരൻ സ്ഥലത്തെത്തി ഫയർ എസ്റ്റിംഗുഷർ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.

പമ്പ് ജീവനക്കാരന്റെ അവസരോചിതമായ ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായത്. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കർണാടക രജിസ്ട്രേഷനിൽ ഉള്ളതാണ് പിക്കപ്പ് അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് വെളുപ്പിന് മൂന്നരയ്ക്ക് ആണ് അപകടം നടന്നത്.

Related Articles

Leave a Reply

Back to top button