യുഡിഎഫ് കുടുംബസംഗമം സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി അലക്സ് തോമസ് ചെമ്പകശ്ശേരിയേ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പതിനേഴാം വാർഡ് ഇലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
വോട്ടർമാർക്ക് വാർഡിൻ്റെ വികസനവുമായി ബന്ധപ്പെട്ട് നൽകുവാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്ത യോഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാഞ്ചുഷ് മാത്യൂ സംഗമം ഉദ്ഘാടനം ചെയ്തു .
കേരള കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം ടെന്നീസൺ ചാത്തംകണ്ടം മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ സ്ഥാനാർഥി മില്ലി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ജോബീ ഇലന്തൂർ , യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ജോസ് പൈകയിൽ, ജോൺ നേടുങ്ങാട്ട്, ഫ്രാൻസിസ് മുണ്ടാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വാർഡിലെ വിവിധ വികസന ലക്ഷ്യങ്ങളെക്കുറിച്ചും കഴിഞ്ഞ ഭരണസമിതിയുടെ വികസന നേട്ടങ്ങളെ കുറിച്ചും സ്ഥാനാർഥി അലക്സ് തോമസ് ചെമ്പകശ്ശേരി കുടുംബ യോഗത്തിൽ അതിസംബോധന ചെയ്തു അവതരിപ്പിച്ചു.സണ്ണി രാമറ്റം, വാസുദേവൻ ഞാറ്റുകാലായിൽ, ഷാജി വണ്ടനാകര, സിബി മുള്ളംകുഴി , ബിബി തിരുമല , സാബു എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.







