Kodanchery
ബൈബിൾ കൺവെൻഷൻ ഡിസംബർ 1, 2, 3 തീയതികളിൽ

കോടഞ്ചേരി :മലങ്കര സുറിയാനി കത്തോലിക്കാ സഭ, ബത്തേരി രൂപത, കോഴിക്കോട് വൈദിക ജില്ലാ അഞ്ചാമത് ബൈബിൾ കൺവെൻഷൻ ഡിസംബർ 1, 2, 3 ( തിങ്കൾ, ചൊവ്വ, ബുധൻ ) തീയതികളിൽ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഈങ്ങാപ്പുഴയിൽ വച്ച് ഫാ. മാത്യു വയലാമണ്ണിൽ സി. എസ്.ടിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണെന്ന് ജില്ലാ വികാരി ഫാ.തോമസ് മണ്ണി ത്തോട്ടം, വൈദിക സെക്രട്ടറി ഫാ. സിജോ പന്തപ്പിള്ളിൽ, പാസ്റ്റർ കൗൺസിൽ സെക്രട്ടറി പ്രിൻസ് പുത്തൻകണ്ടം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു
ആത്മീയമായി വളരാനും ദൈവവചനം ആഴത്തിൽ പഠിക്കുവാനുമുള്ള ഈ സുവർണ്ണാവസരത്തിലേക്ക് എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.







