Karassery
ജില്ലാപഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു

കാരശ്ശേരി : ജില്ലാപഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. മുസ്‌ലിംലീഗ് സംസ്ഥാനസെക്രട്ടറി സി.പി. ചെറിയമുഹമ്മദ് ഉദ്ഘാടനംചെയ്തു. സി.ജെ. ആൻറണി അധ്യക്ഷനായി. സ്ഥാനാർഥി മിസ്ഹബ് കീഴരിയൂർ, സി.കെ. കാസിം, അബ്ദു കൊയങ്ങോറൻ, ഇ.പി. ബാബു, എം. സിറാജുദ്ദീൻ, യൂനുസ് പുത്തലത്ത്, എം.ടി. സൈദ് ഫസൽ, ടി. മൊയ്തീൻകോയ, പി.സി. ബഷീർ, മുനീർ ഗോതമ്പ്റോഡ്, സുബ്രഹ്മണ്യൻ മാട്ടുമുറി, പി.സി. ബഷീർ, എൻ.ഐ. അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.
സി.ജെ. ആൻറണി (ചെയർമാൻ), യൂനുസ് പുത്തലത്ത് (ജന. കൺവീനർ)എന്നിവർ ഭാരവാഹികളായി 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്‌കരിച്ചു.







