Mukkam
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണം നടത്തി

മുക്കം : മണാശ്ശേരി എംഎഎംഒ കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണം നടത്തി. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ എൺപതാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോ.ഇ.കെ.സജിത്ത് ഉദ്ഘാടനം ചെയ്തു.
പൊറ്റശ്ശേരിയിലെ സാഹിബ് സ്മൃതി മണ്ഡപത്തിൽ എൻഎസ്എസ് വൊളന്റിയർമാർ പുഷ്പാർച്ചന നടത്തി. എ.പി. മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. റിയാസ് കുങ്കഞ്ചേരി അധ്യക്ഷനായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. അമൃത, പ്രോഗ്രാം ഡയറക്ടർ ഷാമിൽ, ജാവിദ് എന്നിവർ സംസാരിച്ചു.







