Thiruvambady

വ്യക്തിത്വ വികസന ക്ലബ്ബ് രൂപതാസാഹിത്യോത്സവം നടത്തി

തിരുവമ്പാടി: കെ സി ബി സി ലഹരിവിരുദ്ധ സമിതി താമരശേരി രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ നേതൃത്വത്തിൽ രൂപതയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ലഹരി വിരുദ്ധ ക്ലബ്ബ് രൂപതാ സാഹിത്യോത്സവം നടത്തി.

ഉത്തമ വ്യക്തിത്വമുള്ള ലഹരി രഹിത പുതുതലമുറയെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ വ്യക്തിത്വ വികസന ക്ലബ്ബ് വിവിധങ്ങളായ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്നത്തി രുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ സാഹിത്യോത്സവം ഹെഡ് മാസ്റ്റർ സജി തോമസ് ഉദ്ഘാടനം ചെയ്തു.

വ്യക്തിത്വ വികസന ക്ലബ്ബ് രൂപത കോ ഓർഡിനേറ്റർ ടി ടി തോമസ് സമ്മേളനത്തിൽ ആദ്ധ്യക്ഷ്യം വഹിച്ചു. സംസ്ഥാന സെക്രട്ടറി റോയി ജോസ് മുരിക്കോലിൽ മുഖ്യപ്രഭാഷണം നടത്തി. രൂപത ജനറൽ സെക്രട്ടറി ജോളി ഉണ്ണ്യേ പ്പിള്ളിൽ, ട്രഷറർ കെ എസ് ജോസ് കാവിൽ പുരയിടത്തിൽ, സാഹിത്യോത്സവം ജനറൽ കൺവീനർ കെ സി ജോസഫ്, റിസോഴ്സ് ടീം അംഗം പി വി ജോൺ എന്നിവർ പ്രസംഗിച്ചു.

പ്രസംഗം, ഉപന്യാസരചന, കഥാരചന, കവിതാരചന, പോസ്റ്റർ രചന എന്നീ ഇനങ്ങളിൽ യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങൾ നടത്തി. രൂപതയിലെ വിവിധ സ്കൂളുകളിൽ നിന്ന് നൂറ്കണക്കിന് വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മത്സര വിജയി കൾക്കും മികച്ച വ്യക്തിത്വവികസന ക്ലബ്ബുകൾക്കും പുരസ്കാരങ്ങൾ പിന്നീട് നൽകും.

Related Articles

Leave a Reply

Back to top button