അതിഥി തൊഴിലാളികലെ യാത്രായാക്കി

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിൽ ബംഗാളിൽനിന്നു ജോലിക്കായെത്തിയ ഇരുപത്തിയെട്ട് അതിഥി തൊഴിലാളികളെ നാട്ടിലേക്കയച്ചു.
തിരുവമ്പാടി ബസ്റ്റാന്റിൽ നിന്ന് പഞ്ചായത്ത് അധികൃതരുടെയും ആരോഗ്യ പ്രവർത്തകരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി ഇവരെ KSRTC ബസിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കാണ് യാത്രയാക്കിയത്. തിരുവമ്പാടി സ്റ്റേഷൻ പരിധിയിൽ പെടുന്ന കൂടരഞ്ഞിയിൽ നിന്നുള്ള അതിഥി തൊഴിലാളികളും ഇവരോടൊപ്പമുണ്ടായിരുന്നു.
കോഴിക്കോട് നിന്നും ഇന്ന് പുറപ്പെടുന്ന ബംഗാളിലേക്കുള്ള ട്രയിനിലാണ് ഇരുപത്തിയെട്ട് പേർക്കും ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ യാത്രയയപ്പ് ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി ടി അഗസ്റ്റിൻ, വൈസ് പ്രസിഡണ്ട് ഗീത വിനോദ്, വില്ലേജ് ഓഫീസർ മാർട്ടിൻ, വില്ലേജ് അസിസ്റ്റന്റ് സുരേഷ്, ജനമൈത്രി പോലീസ് ഓഫീസർ ദിനേശ്, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, RRT വളണ്ടിയർ ബിജു വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.






