Kodanchery
പുലിക്കയത്ത് പുതുതായി നിർമ്മിച്ച കുരിശുപള്ളിയുടെ വെഞ്ചിരിപ്പ് നടത്തി

കോടഞ്ചേരി: പുലിക്കയം സെൻ്റ് ജോർജ്ജ് മലങ്കര കത്തോലിക്ക പള്ളിയുടെ പുതുതായി നിർമ്മിച്ച പരിശുദ്ധ ദൈവമാതാവിൻ്റെ നാമധേയത്തിലുള്ള കുരിശു പള്ളിയുടെ വെഞ്ചിരിപ്പ് കർമ്മം ബത്തേരി രൂപതാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പൊലീത്ത നിർവഹിച്ചു.
ഇടവക വികാരി ഫാ.തോമസ് മണ്ണിത്തോട്ടം, കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ , ഫാ.സിജോ പന്തപ്പിള്ളി, ഫാ.ചാക്കോ വെളളാം ചാലിൽ , ഫാ.ജോർജ്ജ് കറുകമാലിൽ, ഫാ.അനൂപ്, ഫാ.ഷിബിൻ തിട്ടയിൽ, ഫാ.ജിയോ പുതുശ്ശേരി പുത്തൻപുര ,ഫാ. ജോമിൻ എന്നിവർ സഹകാർമ്മികരായി. ഇടവക കൈകാരൻ ലിൻ്റോ വെള്ളാംചാലിൽ ,ബിനു നിരപ്പേൽ, സണ്ണി മാളിയേക്കൽ സിസ്റ്റർ കീർത്തന എന്നിവർ നേതൃത്വം നല്കി.






