Thiruvambady

മഴക്കാലപൂർവ്വ ശുചീകരണ നടപടികളുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്.

തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ ഡ്രൈയിനേജുകൾ ബ്ലോക്കായി തിരുവമ്പാടി ടൗണിന്റെ ഹ്യദയഭാഗം വെള്ളത്തിൽ മുങ്ങി പോകുന്ന സാഹചര്യം ഒഴിവാക്കുവാനായി മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമെന്ന നിലയിൽ 4 ലക്ഷം രൂപ ചിലവഴിച്ച് ഡ്രൈയിനേജുകൾ അടിയന്തരമായി വ്യത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ബസ്റ്റാന്റിനു ചുറ്റുമുള്ള ഡ്രൈയിനേജുകളും, കൂടരത്തി റോഡിന്റെ ഭാഗത്തേക്കുള്ള ഡ്രൈയിനേജുകളും 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരിക്കുകയാണ് ചെയ്യുന്നത്. ഇപ്രകാരം ശുചീകരിക്കുബോൾ ബസ്റ്റാന്റിലേക്ക് ഒഴുകി എത്തുന്ന മഴവെള്ളം ശുചീകരിക്കപ്പെട്ട ഡ്രൈയിനേജിലൂടെ ഒഴുകി പോകുന്നത് സാധ്യമാകും. വ്യാപാരികളുടെ നിരന്തരമായ ആവശ്യംകൂടി പരിഗണിച്ചാണ് PWD ചെയ്യേണ്ട പ്രവർത്തി പഞ്ചായത്ത് ഏറ്റെടുത്ത് ചെയ്യുന്നത്.

വ്യാപാരികൾ ഒരു കാരണവശാലും ഡ്രൈയിനേജുകൾ അടഞ്ഞു പോകുന്നതരത്തിൽ വേസ്റ്റുകൾ നിക്ഷേപിക്കാൻ പാടുള്ളതല്ല. ഡ്രൈയിനേജ് ശുചീകരണ പ്രവർത്തികൾ പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ സന്ദർശിച്ച് വേണ്ട നിർദേശങ്ങൾ നൽകി.

Related Articles

Leave a Reply

Back to top button