Thiruvambady

ലോക എയ്ഡ്‌സ് ദിനമാചരിച്ചു

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും തിരുവമ്പാടി ഗവ. ഐടിഐ റെഡ് റിബൺ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഐടിഐയിൽ ലോക എയ്ഡ്‌സ് ദിനമാചരിച്ചു. പ്രിൻസിപ്പൽ എം.ജെ. ഹരിശങ്കർ ഉദ്ഘാടനം ചെയ്തു.

എം. സുനീർ, സെൽവകുമാർ, മുഹമ്മദ് മുസ്തഫ ഖാൻ, കെ. മെഹബൂബ്, പി.വി. ലിന്റോ, കെ. ദിലീപ് രാജ്, ടി. ഫൗസിയ, എസ്. മുകേഷ്, പി. രാജേഷ്, പി.ടി. സുബീന എന്നിവർ സംസാരിച്ചു. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ദിനാചരണപരിപാടി മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ. റഹ്മാൻ ഉദ്ഘാടനം ചെയ്തു. നഴ്‌സിങ് ഓഫീസർ ഇ.ടി. ഷീജ ക്ലാസെടുത്തു.

Related Articles

Leave a Reply

Back to top button