Karassery
തിരഞ്ഞെടുപ്പ് സർക്കാരിനുള്ള താക്കീതായി മാറും -പി.കെ. നവാസ്

കാരശ്ശേരി : സർവതലങ്ങളിലും ജനവിരുദ്ധത മാത്രം മുഖമുദ്രയാക്കിയ ഇടതു സർക്കാരിനെതിരേയുള്ള ജനങ്ങളുടെ താക്കീതായി മാറും തദ്ദേശതിരഞ്ഞെടുപ്പെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ്് പി.കെ. നവാസ് പറഞ്ഞു. ജില്ലാപഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ സ്ഥാനാർഥി മിസ്ഹബ് കീഴരിയൂരിന്റെ പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസയിൻ എടത്തടത്തിൽ അധ്യക്ഷനായി. ടി.ജെ. റോയ്, എംഎസ്എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു, ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ്് സി.കെ. കാസിം, എം.ടി. അഷ്റഫ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം പി.എം. മുഹമ്മദലി ബാബു, സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ഫവാസ് , കെ.എം. റഷീദ്, കെ. കോയ, സലാം തേക്കുംകുറ്റി, അബ്ദു കൊയങ്ങോറൻ, എം. റഫീഖ്, മുജീബ് കണ്ണാടൻ, യൂനുസ് പുത്തലത്ത്, നിസാം കാരശ്ശേരി, ബ്ലോക്ക്സ്ഥാനാർഥികളായ ധന്യ ബാബുരാജ്, മുനീർ ആലുങ്ങൽ, വി.എൻ. സുഹൈബ് എന്നിവർ പ്രസംഗിച്ചു







