Kodanchery

ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ മലബാർ സ്പോർട്സ് അക്കാദമിക്ക് കിരീടം

​കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ആവേശകരമായി സമാപിച്ചു.

വാശിയേറിയ മത്സരത്തിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായി കിരീടം ചൂടി. കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനവും, ടീം അത്‌ലറ്റിക്ക മെഡിക്കൽ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 ഓളം കുട്ടികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. സ്കൂൾ മാനേജർ ഫാ. ബിനു പുളിക്കൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കോടഞ്ചേരി എസ്. ഐ. സി ജെ ബെന്നി മത്സരത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.
​മത്സരശേഷം നടന്ന സമാപന ചടങ്ങിൽ കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ റോഷൻ മാത്യു അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ഡിസ്ട്രിക്റ്റ് അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ജോസഫ് കെ. എം സ്വാഗതം ആശംസിച്ചു. ചടങ്ങിൽ അത്‌ലറ്റിക് അസോസിയേഷൻ ജോയിൻ സെക്രട്ടറി അബിമോൻ മാത്യു, അസോസിയേഷൻ സ്റ്റേറ്റ് നോമിനി പ്യാരിൻ അബ്രഹാം, എക്സിക്യൂട്ടീവ് മെമ്പർ വിനോദ് ജോസ്, ട്രഷറർ ഇബ്രാഹിം ചീനിക്ക, ഡിസ്ട്രിക്റ്റ് അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡണ്ട് നോബിൾ കുര്യാക്കോസ്, പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ചെയർമാൻ ടി. റ്റി കുര്യൻ, പിടിഎ പ്രസിഡൻ്റ് അഭിലാഷ് ജേക്കബ്, ജൂബിലി കമ്മിറ്റി അംഗം സി. എം. തോമസ് ചീരാകുഴി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലയിലെ കായിക പ്രതിഭകൾക്ക് പ്രോത്സാഹനമായി ഈ ചാമ്പ്യൻഷിപ്പ് മാറി.

Related Articles

Leave a Reply

Back to top button