Mukkam

ഡോൺ ബോസ്കോ കോളേജിന് വീൽചെയർ നൽകി

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിന് സാമൂഹിക സേവനത്തിന്റെ ഭാഗമായി കോടഞ്ചേരി സ്വദേശി സജി അടയ്ക്കാപ്പാറ വീൽചെയർ നൽകി. കോളേജിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോബി എം എബ്രഹാം സജി അടയ്ക്കാപാറയിൽ നിന്നും വീൽചെയർ ഏറ്റുവാങ്ങി. കരുണാപൂർവ്വമായ ഈ സേവന പ്രവർത്തനം ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.

സജി അടയ്ക്കാപാറയുടെ സേവനമനോഭാവം സമൂഹത്തിനു മാതൃകയാണെന്ന് ചടങ്ങിൽ കോളേജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ അഭിപ്രായപ്പെട്ടു, കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ഷിനോ ജോയ്, പി ആർ ഒ സന്തോഷ് അഗസ്റ്റിൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോബി ഇലന്തൂർ, ജെസ്സിലിൻ അടയ്ക്കാപാറ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button