Mukkam

സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

മുക്കം : കെഎസ്ടിഎ മുപ്പത്തിയഞ്ചാം ജില്ലാസമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. സ്മിജ മുക്കത്ത് ഉദ്ഘാടനംചെയ്തു. സംസ്ഥാന എക്സിക്യുട്ടീവ് വി.പി. രാജീവൻ ലോഗോ പ്രകാശനം ചെയ്തു. ജില്ലാപ്രസിഡൻറ് എൻ. സന്തോഷ് കുമാർ അധ്യക്ഷനായി. ജനുവരി ഒൻപത്, 10 തീയതികളിൽ മുക്കത്താണ് ജില്ലാസമ്മേളനം.

സമ്മേളനത്തോടനുബന്ധിച്ച് മണാശ്ശേരി ജിയുപി സ്കൂളിൽ ഹയർസെക്കൻഡറി-ഹൈസ്കൂൾ-യുപി-എൽപി വിഭാഗം വിദ്യാർഥികൾക്കായി പാറ ചന്ദ്രൻ അനുസ്മരണ ജില്ലാതല ചിത്രരചനാമത്സരം സംഘടിപ്പിക്കും. നഗരസഭാ കൗൺസിലർമാരായ വി. ഷജീസ്, സുനിൽ പൊയ്യേരി, കെ.ടി. ശ്രീധരൻ, സി.ടി.സി. അബ്ദുല്ല, സംസ്ഥാനകമ്മിറ്റിയംഗം സജീഷ് നാരായണൻ, ജില്ലാസെക്രട്ടറി ആർ.എം. രാജൻ, ജില്ലാ എക്സിക്യുട്ടീവ് പി. പത്മശ്രീ, വി. അജീഷ്, കെ.പി. ബബിഷ, മുജീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button