Thiruvambady

എൻ എസ് എസ് ദേവഗിരി – സപ്തദിന സഹവാസ ക്യാമ്പ് ‘ധ്വനി’ ക്ക് ആവേശഭരിതമായ തുടക്കം

തിരുവമ്പാടി : ‘യുവത ഗ്രാമതയുടെ സമഗ്രതയ്ക്ക് വേണ്ടി ‘ എന്ന ആശയം മുൻ നിർത്തി ദേവഗിരി സെയ്ൻ്റ് ജോസഫ്സ് കോളജ് എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന ഏഴു ദിവസത്തെ സഹവാസക്യാമ്പിനു തുടക്കമായി. തിരുവമ്പാടി ഗ്രാമപഞ്ചായത്തംഗം ശ്രീ ബോസ് ജേക്കബ് ക്യാമ്പിൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമവികസനത്തിനും സാമൂഹിക മാറ്റത്തിനും യുവജനങ്ങളുടെ ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ദേവഗിരി സെയ്ൻ്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പാൾ ഫാ. ഡോ ബിജു ജോസഫ് സി. എം. ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എസ് പ്രോഗ്രാം ഓഫീസർ ഡോ. ഷെറിൻ വി ജോർജ് സ്വാഗതവും എൻ എസ് എസ് വൊളണ്ടിയർ സെക്രട്ടറി ഹരിനന്ദൻ ഇ ടി നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചുകൊണ്ട് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ഷൈനി കെ. മാത്യു ആശംസകൾ അർപ്പിച്ചു.ക്വാമ്പിൻ്റെ തുടക്കം അറിയിച്ചു കൊണ്ട് തിരുവമ്പാടി ടൗണിൽ നടത്തിയ വിളംബരജാഥ പങ്കാളിത്തം കൊണ്ടും ജനശ്രദ്ധ കൊണ്ടും വേറിട്ട ഒരു അനുഭവമായി.

ഡിസംബർ 29 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൻ്റെ ഭാഗമായി പ്രദേശവാസികൾക്കായുള്ള ഡിജിറ്റൽ ലിറ്ററസി സർവ്വെ, ഹെൽത്ത് സർവ്വേ, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, വിവിധ വിഷയങ്ങളിലുള്ള വിദഗ്ദ ക്ലാസുകൾ, മറ്റു പ്രവർത്തനങ്ങൾ എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Leave a Reply

Back to top button