Kodanchery

DHARA 2K25 എൻ.എസ്.എസ് ക്യാമ്പിൽ പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് DHARA 2K25യുടെ ഭാഗമായി പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

സ്കൂൾ പി.ടി.എ പ്രസിഡന്റ് റൂബി മർക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ മാനേജർ ഫാ. ജോർജ് കറുകമാലിൽ പുതുവത്സരാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മനസ്സിന്റെ ഉന്നമനത്തിനും വ്യക്തിത്വ വികസനത്തിനും അറിവ് അനിവാര്യമാണെന്ന സന്ദേശം അദ്ദേഹം എൻ.എസ്.എസ് വോളണ്ടിയേഴ്സിനോട് പങ്കുവെച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ വിൽസൺ തറപ്പേൽ, നെല്ലിപ്പൊയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് പോൾസൺ അറയ്ക്കൽ, സെന്റ് ജോൺസ് ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് സാബു അവണ്ണൂർ, രക്ഷാകർതൃ പ്രതിനിധി സണ്ണി പനന്തനത്ത്, എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.മാനേജർ ഫാ. ജോർജ് കറുകമാലിലും സി. സുധർമ്മ എസ്.ഐ.സി.യും ചേർന്ന് പുതുവത്സര കേക്ക് ഏവർക്കുമായി മുറിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ ജെ നന്ദി രേഖപ്പെടുത്തി. തുടർന്ന് സ്കൂൾ അങ്കണത്തിൽ പുതുവത്സര കമ്പിത്തിരികളും പടക്കങ്ങളും പൊട്ടിച്ച് എല്ലാവരും നൃത്തചുവടുകൾ വച്ച് സന്തോഷം പങ്കുവെച്ചു.

എൻ.എസ്.എസ് വോളണ്ടിയർമാരും അധ്യാപകരും അനധ്യാപക ജീവനക്കാരും പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button