Kodiyathur

പന്നിക്കോട് സ്കൂൾ ശതാബ്ദി; ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു

കൊടിയത്തൂർ : നൂറിന്റെ നിറവിൽ എത്തിനിൽക്കുന്ന പന്നിക്കോട് ജിഎൽപി സ്കൂളിൽ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി എൽപി വിദ്യാർഥികളുടെ ഇൻറർ സ്കൂൾ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ എട്ട്‌ സ്കൂളുകൾ പങ്കാളികളായി. കാരാളിപ്പറമ്പ് ടർഫിൽ നടന്ന ടൂർണമെൻറ് ഗ്രാമപ്പഞ്ചായത്തംഗം പി. കുട്ടിഹസ്സൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി. ഫസൽ ബാബു അധ്യക്ഷനായി.

പ്രധാനാധ്യാപകൻ ഉസൈൻ ചോണാട്, എസ്എംസി ചെയർമാൻ പി.വി. അബ്ദുല്ല, പിടിഎ വൈസ് പ്രസിഡൻറ് ഉണ്ണി കൊട്ടാരത്തിൽ, എംപിടിഎ പ്രസിഡൻറ് മീന അപ്പു, ഹിഷാം നെല്ലിക്കാപ്പറമ്പ്, പൂർവവിദ്യാർഥിസംഘടനാ പ്രസിഡൻറ് ഹരിദാസൻ പരപ്പിൽ, വി. ചിത്ര തുടങ്ങിയവർ സംസാരിച്ചു. കലാശക്കളിയിൽ കക്കാട് ജിഎൽപി സ്കൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കൊടിയത്തൂർ ജിഎംയുപി സ്കൂൾ ജേതാക്കളായി. വിജയികൾക്ക് ഗ്രാമപ്പഞ്ചായത്തംഗം സി. ഹരീഷ് സമ്മാനങ്ങൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button