Kodanchery
കണ്ണോത്ത് അങ്ങാടിക്ക് സമീപം നിയന്ത്രണം വിട്ട കാർ താഴേക്ക് പതിച്ചു

കോടഞ്ചേരി: കണ്ണോത്ത് അങ്ങാടിക്ക് സമീപം നിയന്ത്രണം വിട്ട കാർ താഴേക്ക് പതിച്ച് തെങ്ങിലിടിച്ച് തകർന്നു. കണ്ണോത്ത് ഈങ്ങാപ്പുഴ റോഡിൽ കോൺവെന്റ് കഴിഞ്ഞുള്ള ഇറക്കത്തിലാണ് അപകടം നടന്നത്. കാർ ഓടിച്ചിരുന്ന യാത്രക്കാരിക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് ഈങ്ങാപ്പുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കക്കാടംപൊയിൽ ഭാഗത്തുനിന്ന് ഈങ്ങാപ്പുഴക്ക് പോകുന്ന കാറാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം ലഭിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.







