Kodanchery

ലൂമിയർ 2K26എക്സ്പോ ആരംഭിച്ചു

കോടഞ്ചേരി:മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ എ ഐ റോബോട്ടിക് എക്സ്പോ ലൂമിയർ 2K26 ആരംഭിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലിമോഹൻ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ജോർജ് കറുകമാലിൽ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക ആൻസി തോമസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർമാരായ , വിൻസൻ്റ് വടക്കേമുറി, മിനി സണ്ണി,റിയാനസ് സുബൈർ, വിത്സൺ തറപ്പേൽ പിടിഎ പ്രസിഡൻ്റ് ജിനേഷ് കുര്യൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

2026 ജനുവരി 14, 15 (ബുധൻ, വ്യാഴം) തിയ്യതികളിലായി നടക്കുന്ന എക്സ്പോ കാണാൻ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവസരം ഉണ്ടായിരിക്കും.

Related Articles

Leave a Reply

Back to top button