Local

നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി : ഈങ്ങാപ്പുഴ നബാർഡിന്റെ ധനസഹായത്തോടെ ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസ്സ് സ്വാശ്രയ സംഘ നേതാക്കൾക്ക് രണ്ടാം ഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു. നേതൃത്വ ശേഷി, ആശയവിനിമയം, സ്വാശ്രയ സംഘങ്ങളുടെ ശാക്തീകരണം, കുറ്റമറ്റ സാമ്പത്തിക ക്രമീകരണം, സാമൂഹിക ശാക്തീകരണം എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്തത്. മാറിയ കാലഘട്ടത്തിൽ സംഘങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് നബാർഡ് ലക്ഷ്യമിടുന്നത്.ഒന്നാം ഘട്ട പരിശീലനം നബാർഡ് കോഴിക്കോട് ജില്ലാ വികസന മാനേജർ രാകേഷ് ഉദ്ഘാടനം ചെയ്തു.

രണ്ടാം ഘട്ട പരിശീലനം ശ്രേയസ്സ് എക്സി. ഡിറക്ട്ടർ ഫാ. ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു. ശ്രേയസ്സ് 2029 പൂർത്തിയാകുമ്പോൾ കേന്ദ്രീകരിക്കേണ്ട മേഖലകൾ വിശദീകരിച്ചു. ശ്രേയസ്സ് കോഴിക്കോട് മേഖല ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ശ്രേയസ്സ് പ്രോഗ്രാം മാനേജർ ഷാജി കെ.വി , പ്രൊജക്ട്ട് മാനേജർ ഷാജി കെ. പി , മേഖലാ പ്രോഗ്രാം ഓഫീസർ ലിസി റെജി, കോ ഓഡിനേറ്റർ ഐസക്ക് എന്നിവർ സംസാരിച്ചു. കേരളത്തിലെ പ്രഗത്ഭനായ ട്രെയിനർ ആന്റണി ജോയിയാണ് ക്ലാസ്സുകൾക്ക് നേത്യത്വം നല്കിയത്.

സ്വാശ്രയ സംഘ തല സാമ്പത്തിക ക്രമീകരണങ്ങൾ ശാസ്ത്രീയമാക്കാൻ യുവ സ്റ്റാർട്ട്പ്പ് സ്ഥാപകൻ അഖിൽ ഓൺലൈൻ പ്ലാറ്റ് ഫോം അവതരിപ്പിച്ചു.

Related Articles

Leave a Reply

Back to top button